മദ്യപിക്കുന്നതിനായി പണം കണ്ടെത്താൻ യുട്യൂബ് വീഡിയോ നോക്കി കള്ളനോട്ടടിച്ച സംഘത്തെ പോലീസ് അറസ്റ്റ്

ചെന്നൈ : മദ്യപിക്കുന്നതിനായി പണം കണ്ടെത്താൻ യുട്യൂബ് വീഡിയോ നോക്കി കള്ളനോട്ടടിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബാറിൽ മദ്യപിക്കാനെത്തിയ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർമാരായ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബാറിൽ മദ്യം വാങ്ങാൻ നൽകിയ 500 രൂപ നോട്ട് കണ്ട് സംശയം തോന്നിയ ബാർ ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മദ്യപിക്കാൻ പണം കണ്ടെത്താനാണ് കള്ളനോട്ട് നിർമ്മിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.