കാവിയുടുത്ത് ശ്രീരാമ മന്ത്രം ഉരുവിട്ട് വോട്ടഭ്യർത്ഥനയുമായി കോൺഗ്രസ്സ് സ്ഥാനാർഥി

മധ്യപ്രദേശ് : മതേതരത്വത്തിൽ നിന്ന് മാറി ഹിന്ദുത്വം മുറുകെ പിടിച്ച് വോട്ട് അഭ്യർത്ഥിച്ച് മധ്യപ്രദേശ് കോൺഗ്രസ്സ്. ബിജെപിയെ നേരിടാൻ കോൺഗ്രസ്സ് രംഗത്തിറക്കിയിരിക്കുന്നത് സ്വാധി റാം സിയ ഭാരതിയെ. മലഹര മണ്ഡലത്തിൽ നിന്നാണ് സന്യാസിനിയായ സ്വാധി മത്സരിക്കുന്നത്.

ബിജെപിയുടെ ഉമാ ഭാരതിക്ക് സമമാണ് കോൺഗ്രസിന്റെ സ്വാധി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. ശ്രീരാമ മന്ത്രം ഉരുവിട്ടാണ് സ്വാധി വോട്ടഭ്യർത്ഥനയുമായി വീടുകൾ കയറി ഇറങ്ങുന്നത്.

അഭിപ്രായം രേഖപ്പെടുത്തു