മകളെയും മകളുടെ കാമുകനെയും കൊലപ്പെടുത്തിയ മാതാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ഉത്തർപ്രദേശിലെ ജോൺപുരിൽ മകളെയും മകളുടെ കാമുകനെയും കൊലപ്പെടുത്തിയ കേസിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അമ്മയ്ക്കും മറ്റു ആറു പേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 21കാരിയായ കാജലിനെയും 22കാരനായ സന്ദീപിനെയും പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തി എന്ന് കാണിച്ചു സന്ദീപിന്റെ അച്ഛൻ കോടതിയിൽ ഹർജി നൽകിയിരുന്നു.

ലോക്കഡോൺ സമയത്ത് ഇരുവരും തമ്മിൽ കാണാൻ പറ്റാത്തത് കൊണ്ട് മണിക്കൂറുകളോളം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ഫോൺ വാങ്ങി വയ്ക്കുകയും ചെയ്തിരുന്നു എന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മെയ്‌ രണ്ടാം തീയതിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസ് എടുത്തിരുന്ന പോലീസ് കോടതി ഉത്തരവിനെത്തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു