പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി സാക്ഷികളായ മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

സഹോദരങ്ങളായ നാല് കുട്ടികളെ കോടാലികൊണ്ട് തലക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുട്ടികളുടെ മൂത്ത സഹോദരന്റെ സുഹൃത്തായ 20കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരിൽ മൂത്തകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഫോറെൻസിക്ക് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച ശുക്ല സാമ്പിളുകളുടെ ഡി എൻ എ റിപ്പോർട്ടിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. വടക്കൻ മഹാരാഷ്ട്രയിലെ ജാൽഗാവിൽ ഒക്ടോബർ 15തീയതിയാണ് ഈ അരും കൊല അരങ്ങേറിയത്. സമ്പത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ.

ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് 11, 8 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെയും 13, 6 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കൾ മൂത്ത സഹോദരനോടൊപ്പം മധ്യപ്രദേശിലേക്ക് പോയിരിക്കുകയായിരുന്നു. തങ്ങൾ ഇല്ലാത്തത് കൊണ്ട് സഹോദരൻ തന്റെ കൂട്ടുകാരനോട് കുട്ടികളെ ശ്രദ്ധിക്കാൻ ഏല്പിച്ചാണ് പോയത്. കുട്ടികളൾക്ക് കൂട്ടിരിക്കാൻ എന്ന വ്യാജേന സംഭവദിവസം പ്രതി കുട്ടികൾ താമസിക്കുന്ന വീട്ടിലായിരുന്നു കിടന്നുറങ്ങയത്. എന്നാൽ അർദ്ധരാത്രിയോടെ ഇയാൾ മൂത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാനായിട്ടായിരിക്കാം ബാക്കി കുട്ടികളെക്കൂടി കോടാലി കൊണ്ട് തലക്കടിച്ചു കൊന്നത് എന്നാണ് പോലീസ് നിഗമനം.

അഭിപ്രായം രേഖപ്പെടുത്തു