പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിൻറെ ദുഃഖത്തിൽ പങ്കുകൊള്ളാതെ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നു ; പ്രധാനമന്ത്രി

ന്യുഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ രാജ്യത്തിൻറെ ദുഃഖത്തിൽ പങ്കുകൊള്ളാതെ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന രൂക്ഷ വിമർശനവുമായി നമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ ദുഷ്പ്രചാരണങ്ങൾ വദനയോടെ കേട്ടിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാകിസ്ഥാൻ മന്ത്രി പുൽവാമ ആക്രമണം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഭരണനേട്ടമാണെന്ന് പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയെ മുൻ നിർത്തിയാണ് പ്രധാനമന്ത്രി കോൺഗ്രസിനെ വിമർശിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു