പാകിസ്താന് വിവരങ്ങൾ ചോർത്തി നൽകിയ മിലിട്ടറി എന്‍ജിനീയറിങ്​ സര്‍വീസില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് അറസ്റ്റിൽ

മിലിറ്ററി യൂണിറ്റിലെ സുപ്രധാന വിവരങ്ങൾ പാകിസ്താന് ചോർത്തികൊടുത്തു എന്ന കുറ്റത്തിന് രാജസ്ഥാനിലെ നിവാരുവിലെ മിലിട്ടറി എന്‍ജിനീയറിങ്​ സര്‍വീസില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന രാംനിവാസ്​ ഗൗരയെ പോലീസ് അറസ്റ്റ് ചെയ്തു.  നിവാരുവിലെയും ജയ്​പൂരിലെയും യൂനിറ്റുകളുടെ നിരവധി വിവരങ്ങള്‍ ഇയാൾ പാകിസ്താന് ചോര്‍ത്തിക്കൊടുത്തു. ഏതാണ്ട് രണ്ടു വർഷത്തോളമായി ഇയാൾ പാകിസ്ഥാനുവേണ്ടി ചാര പ്രവർത്തി തുടങ്ങിയിട്ട്.

രാംനിവാസ് ഗൗര Ekta @ Jasmeet Kour എന്ന പാകിസ്​താന്‍ ഇന്‍റലിജന്‍സ്​ ഓപ്പറേറ്ററുടെ ഫേസ്​ബുക്​ അക്കൗണ്ടിലൂടെയും വാട്​സ്​ആപ്പിലൂടെയും അവരെ ബന്ധപ്പെട്ടിരുന്നു എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി. ആർമി ഉദ്യോഗസ്ഥർ നൽകിയ വിവരത്തെത്തുടർന്ന് ചോദ്യം ചെയ്ത ഗൗരയെ ശനിയാഴ്ചയോടെ അറസ്റ്റ് ചെയ്തു എന്ന് എ ഡി ജി ഉമേഷ്‌ മിശ്ര അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു