ചലച്ചിത്ര നിർമ്മാതാവിന്റെ ഭാര്യ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച കേസിൽ അറസ്റ്റിൽ

മുംബൈ : ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവിന്റെ ഭാര്യ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച കേസിൽ അറസ്റ്റിൽ. ബോളിവുഡ് നിർമ്മാതാവായ നദിയാവാലയുടെ ഭാര്യ ഷബാന സയീദ് ആണ് അറസ്റ്റിലായത്. നാർകോട്ടിക്ക്സ് കൺട്രോൾ ബ്യുറോ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

നേരത്തെ കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷബാന സയ്ദ് താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയത്.