ബിനീഷ് കോടിയേരിയെ എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബംഗളൂരു : ലഹരി മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ കേസിൽ അറസ്റ്റിലായ സിപിഎം സ്തംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തുടർച്ചയായി പതിനൊന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയുടെ വീട്ടിൽ റൈഡ് നടത്തുകയും കള്ളപ്പണ ഇടപാടുകൾ ഉൾപ്പെടുന്ന രേഖകൾ പിടിച്ചെടുത്തിരുന്നു. നേരത്തെ അറസ്റ്റിലായ അനൂബ് മുഹമ്മദിന്റെ എടിഎം കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു.

വീട്ടിൽ നിന്നും പിടിച്ചെടുത്ത തെളിവുകളിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർ. ബിനീഷ് കോടിയേരി നടത്തിയ അഞ്ച് കമ്പനികളെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്നാണ് വിവരം.