ക്ഷേത്രത്തിനകത്ത് ഹിന്ദു യുവതിക്ക് മുസ്‌ലിം യുവാവിന്റെ ചുംബനം ; നെറ്റ്ഫ്ലിക്സിനെതിരെ കേസെടുത്ത് പോലീസ്

ഭോപ്പാൽ : നെറ്ഫ്ലിക്സിനെതിരെ മതവികാരം വൃണപ്പെടുത്തിയതിന് കേസെടുത്തു. ക്ഷേത്രത്തിനുള്ളിൽ ചുംബന രംഗം ചിത്രീകരിച്ചതിനാണ് നെറ്ഫ്ലിക്സിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തത്. ഐ സ്യുറ്റബിൾ ബോയ് എന്ന വെബ്‌സീരിസിലെ ചുംബന രംഗമാണ് വിവാദമായത്. വെബ് സീരിസിലെ ചുംബന രംഗം മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

നേരത്തെ തന്നെ വെബ്‌സീരിസിനെതിരെ വിശ്വാസികൾ പ്രതിഷേധം ഉയർത്തിയിരുന്നു.ഹിന്ദു യുവതിയെ ക്ഷേത്രത്തിനകത്ത് വച്ച് മുസ്‌ലിം യുവാവ് ചുംബിക്കുന്ന രംഗത്തിനെതിരെയാണ് വിശ്വാസികൾ രംഗത്തെത്തിയത്.