ലൗ ജിഹാദിനെതിരെയുള്ള ഓർഡിനൻസിന് അംഗീകാരം

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ ലൗ ജിഹാദിനെതിരെയുള്ള ഓർഡിനൻസിന് ഉത്തരപ്രദേശ്‌ സർക്കാരിന്റെ അംഗീകാരം. സമ്മതമില്ലാതെ ബലമായോ ഭീഷണിപ്പെടുത്തിയോ മതപരിവർത്തനം നടത്തുന്നവർക്ക് ഒന്നു മുതൽ 5വർഷം വരെ തടവും 15000രൂപ പിഴയും ചുമത്താവുന്നതാണ്. പട്ടിക ജാതി, വർഗത്തിൽപെട്ട കുട്ടികൾ, സ്ത്രീകളെയോ മതപരിവർത്തനം ചെയ്യുകയാണെങ്കിൽ മൂന്ന് വർഷം മുതൽ പത്തു വർഷം തടവും 25000രൂപ പിഴയും അടക്കണം എന്നാണ് ഓർഡിനൻസിൽ പറയുന്നത്.

ഹിന്ദു – മുസ്ലിം വിവാഹങ്ങൾ ലൗ ജിഹാദ് ആണെന്നുള്ള ആരോപണത്തിനിടെ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഒരാളുടെ മൗലിക അവകാശമാണെന്നുള്ള വിധി അലഹബാദ് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇത്തരത്തിലുള്ള പതിനാലു കേസുകളിൽ തെളിവുകൾ ലഭിക്കാത്തതിനാൽ ലൗ ജിഹാദ് അല്ലെന്നുള്ള കണ്ടെത്തൽ റിപ്പോർട്ട്‌ കോടതി മുൻപാകെ അന്വേഷണ സംഘം സമർപ്പിച്ചു. ഉത്തർപ്രദേശ് അടക്കം 9 സംസ്ഥാനങ്ങളിൽ ഈ നിയമം പ്രാബല്യത്തിൽ ഉണ്ട്. എന്നാൽ വിവാഹത്തിനായി മാത്രം മതം മാറുന്നത് നിയമപരമായി സാധുവല്ലെന്നുള്ള ഒരു ഉത്തരവ് നേരത്തെ അലഹബാദ് കോടതി ഇറക്കിയിരുന്നു.

ഒരു മുസ്ലിം യുവാവിനെ കല്യാണം കഴിക്കാനായി മതം മാറിയ യുവതി തനിക്കു പോലീസ് സംരക്ഷണം വേണം എന്ന് കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെയാണ് മിശ്ര വിവാഹങ്ങൾക്ക് തടയിടാനും ലൗ ജിഹാദ് എന്തു ഉപയോഗിച്ചും തടയും എന്നു യോഗി ആദിത്യനാഥ്‌ വ്യക്തമാക്കിയത്.