നിവർ ചുഴലിക്കാറ്റ് ഭീതിയിൽ തമിഴ്‌നാട് ; നാളെ രാവിലെ ചുഴലിക്കാറ്റ് തീരം തൊടുമെന്ന് മുന്നറിയിപ്പ്

ചെന്നൈ : നിവർ ചുഴലിക്കാറ്റ് ഭീതിയിൽ തമിഴ്‌നാട്. നാളെ പുലർച്ചെയോടെ നിവർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മുന്നറിയിപ്പ്. ഇതേ തുടർന്ന് ചെന്നൈയിലെ പ്രധാന റോഡുകളിലെ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്നും തീരദേശത്തുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ നിർദേശം നൽകി.

നിവർ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായാണ് വിവരം. 800 മുതൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

അഭിപ്രായം രേഖപ്പെടുത്തു