മൂന്ന് വയസ് പ്രായമുള്ള മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെ കാമുകൻ കൊലപ്പെടുത്തി

ഗാന്ധിനഗർ: മൂന്ന് വയസ് പ്രായമുള്ള മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെ കാമുകൻ കൊലപ്പെടുത്തി യുവതിയുടെ പിതാവിന്റെ ഫാമിൽ കുഴിച്ചിട്ടു. രശ്മി കട്ടാരിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസമാണ് യുവതിയെ കാണാതാവുന്നത് തുടർന്ന് ബന്ധുക്കൾ പോലീസ് പരാതി നൽകിയിരുന്നു.

അഞ്ച് വർഷത്തിലേറെയായി ചിരാഗ് എന്ന വിവാഹിതനായ യുവാവുമായി രശ്മി പ്രണയത്തിലായിരുന്നു. ഈ വിവരം ബന്ധുക്കൾ പോലീസിൽ അറിയച്ചതോടെയാണ് അന്വേഷണം ചിരാഗ് ലേക്ക് തിരിയുന്നത്. പോലീസ് ചോദ്യം ചെയ്യലിൽ ചിരാഗ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ടപ്പോൾ രശ്മി അഞ്ച് മാസം ഗര്ഭിണിയായിരുന്നതായും ചിരാഗ് പോലീസിനോട് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു