ദേശിയ പണിമുടക്ക് തുടങ്ങി ; പണിമുടക്കിൽ നിന്നും ബാങ്ക് ജീവനക്കാർ പിന്മാറി

കേന്ദ്രസർക്കാരിന്റെ കർഷക,തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ രാജ്യത്തെ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന പണിമുടക്ക് ആരംഭിച്ചു ഇന്നലെ അർധരാത്രി മുതൽ ഇന്ന് അർധരാത്രിവരെയാണ് പണിമുടക്ക്.

പണിമുടക്കിൽ വ്യാപാരവ്യവസായി സംഘടനകളും പങ്കെടുക്കുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. ബാങ്ക് എംപ്ലോയീസും പണിമുടക്കിന്റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. അവശ്യ സാധനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.