ക്രിക്കറ്റ് തരാം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാന്റെ നഗ്ന്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണി ; യുവാവ് അറസ്റ്റിൽ

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് തരാം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹസിൻ ജഹാന്റെ വീട്ടിൽ സഹായിയായി നിന്നിരുന്ന യുവതിയുടെ മകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസക്കാലമായി യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പോലീസ് പറയുന്നു.

ഹസിൻ ജഹാന്റെ നഗ്ന്ന ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും പുറത്ത് വിടാതിരിക്കാൻ പണം നൽകണമെന്നും ആവിശ്യപെട്ടായിരുന്നു യുവാവിന്റെ ഭീഷണി. ആദ്യം ഭീഷണി കാര്യമാക്കാതിരുന്ന ഹസിൻ പിന്നീട് പോലീസിൽ പരാതിപ്പെടുകയായിരുന്നു. മുഹമ്മദ് ഷമിയുമായി വേർപിരിഞ്ഞ് ഒറ്റയ്ക്ക് കഴിയുകയാണ് ഹസിൻ ജഹാൻ ഇപ്പോൾ.

അഭിപ്രായം രേഖപ്പെടുത്തു