കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പൊളിറ്റിക്കൽ സെക്രട്ടറി എൻ ആർ സന്തോഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

വീട്ടിലെ വായനാമുറിയിൽ അവശ നിലയിൽ കണ്ട സന്തോഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യ ശ്രമം നടത്തിയതിയന്റെ കാരണം വ്യക്തമല്ല.