ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുത്ത ബിൽക്കിസ് ബനോ എന്ന ദാദിയെ പരിഹസിച്ചു നടി കങ്കണ രണാവത് രംഗത്ത്. 2020ൽ ടൈം മാഗസിൻ പുറത്തുവിട്ട ഇന്ത്യയെ സ്വാധീനിച്ച 100വ്യക്തികളിൽ ഒരാളായിരുന്നു ബിൽക്കിസ് ബനോ എന്ന ദാദി. 100 രൂപയ്ക്ക് എന്ത് സമരത്തിന് വേണമെങ്കിലും അവരെത്തും എന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.
കങ്കണയ്ക്ക് പിന്നാലെ നിരവധി പേർ ദാദിയ്ക്ക് എതിരെയുള്ള ട്വീറ്റുകൾ പങ്കുവെച്ചിരുന്നു. രാഹുൽ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ സമീപിച്ചാൽ സമരങ്ങൾക്ക് ദാദിയെ ലഭിക്കുന്നതായിരിക്കും. 100രൂപയും വസ്ത്രവും ഭക്ഷണവും പിന്നെ ഒരു അവാർഡും കൊടുക്കുകയാണെങ്കിൽ ദാദി ഏത് സമരത്തിനും മുൻപന്തിയിൽ ഉണ്ടാകും എന്നൊക്കെയുള്ള ട്വീറ്റുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. സിഎഎ വിരുദ്ധ സമരത്തിലും ബിൽക്കിസ് സജീവമായിരുന്നു.
അഭിപ്രായം രേഖപ്പെടുത്തു