പൂജാരിമാർ എല്ലാവരും അർദ്ധ നഗ്നരായാണ് നിൽക്കരുത് പിന്നെന്തുകൊണ്ട് ഭക്തരോട് മാത്രം ഇതുപോലുള്ള നിർദേശങ്ങൾ പാലിക്കാൻ പറയുന്നു ; തൃപ്തി ദേശായി

ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തുന്നവർ മാന്യമായി വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ എന്ന സായിബാബാ ട്രസ്റ്റ്‌ അധികാരികളുടെ നിർദ്ദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ഒരു വ്യക്തിയുടെ അഭിപ്രായ സ്വതന്ത്രമാണ് ഇതുപോലുള്ള ട്രസ്റ്റികൾ ഇല്ലാണ്ടാക്കുന്നത്. അത്തരത്തിലുള്ള ബോർഡുകൾ ഭാരവാഹികൾ തന്നെ എടുത്ത് മാറ്റേണ്ടതാണ് അല്ലാത്ത പക്ഷം താൻ അത് നീക്കം ചെയ്യും എന്നും തൃപ്തി ദേശായി പറഞ്ഞു.

അമ്പലത്തിലെ പൂജാരിമാർ എല്ലാവരും അർദ്ധ നഗ്നരായാണ് നിൽക്കരുത് പിന്നെന്തുകൊണ്ട് ഭക്തരോട് മാത്രം ഇതുപോലുള്ള നിർദേശങ്ങൾ പാലിക്കാൻ പറയുന്നു എന്ന് തൃപ്തി ചോദിച്ചു. എന്തു എവിടെ എങ്ങനെ പ്രവർത്തിക്കണം പറയണം എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും ഭരണഘടനാപരമായ അഭിപ്രായ സ്വതന്ത്രമാണ്. അമ്പലം പോലുള്ള ആരാധന സ്ഥലങ്ങളിൽ പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അവർക്കറിയാം. എന്നാൽ ക്ഷേത്ര ദർശന വേളയിൽ ഡ്രസ്സ്‌ കോഡ് ഒന്നും ഏർപ്പെടുത്തിയിട്ടില്ല, മാന്യമല്ലാത്ത വസ്ത്രം ധരിച്ചു വരുന്നു എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത് എന്ന് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കനൗജ് ബഗാതെ പറഞ്ഞു.