ക്ലാസ് മുറിയിൽ വച്ച് പ്ലസ്‌ടു വിദ്യാർത്ഥി വിദ്യാർത്ഥിനിയുടെ കഴുത്തിൽ താലി ചാർത്തി വീഡിയോ വൈറൽ

ക്ലാസ്സ്‌ മുറിയിൽ വച്ചു വിദ്യാർത്ഥി പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആന്ധ്രപ്രദേശിലെ രാജമുദ്രിയിലാണ് സംഭവം. പ്ലസ്ടു വിദ്യാർത്ഥികളായ ആൺകുട്ടിയും പെൺകുട്ടിയും വിവാഹിതരാകുന്ന വിഡിയോ മറ്റൊരു വിദ്യാർത്ഥി ഫോണിൽ പകർത്തുകയായിരുന്നു.

ആൺകുട്ടി താലി ചാർത്തുകയും തുടർന്ന് പെൺകുട്ടി നെറ്റിയിൽ സിന്ദൂരം അണിയാൻ നിർദ്ദേശിക്കുകയും ആൺകുട്ടി സിന്ദൂരമണിയുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. അതിനുശേഷം വധുവരന്മാരെപോലെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്.

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ കുട്ടികൾക്കെതിരെ നടപടിയുമായി സ്കൂൾ അധികൃതർ രംഗത്ത് വന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇരുവരും. സംഭവം വൈറലായതോടെ കുട്ടികൾക്ക് ടി സി നൽകി തടിതപ്പുകയാണ് സ്കൂൾ അധികൃതർ ചെയ്തത്.