ഹൈദരാബാദ് കോർപറേഷൻ തെരെഞ്ഞെടുപ്പ് ; 4 ൽ നിന്നും 48 ലേക്ക് ടിആർഎസ് നെ വിറപ്പിച്ച് ബിജെപി യുടെ മുന്നേറ്റം

ഹൈദരാബാദ്: ഹൈദരാബാദ് കോർപറേഷൻ തെരെഞ്ഞെടുപ്പിൽ തെലുങ്കാന രാഷ്ട്ര സമിതിക്ക് തിരിച്ചടി. ഒന്നാമതായി ഫിനിഷ് ചെയ്‌തെങ്കിലും 150 സീറ്റുകളിൽ 55 ഇടത്ത് മാത്രമാണ് ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്ര സമിതിക്ക് വിജയിക്കാനായത്. ബിജെപി യുടെ ശക്തമായ മുന്നേറ്റമാണ് ഹൈദരാബാദ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കണ്ടത്.

കഴിഞ്ഞ തവണ ലഭിച്ച നാല് സീറ്റ് 48 ലേക്ക് ഉയർത്ത് ബിജെപി ശക്തമായ മുന്നേറ്റം നടത്തി. എഐഎംഐഎം 44 സീറ്റിൽ വിജയിച്ചു. കോൺഗ്രസ്സ് 2 സീറ്റിലും വിജയിച്ചു. ആർക്കും കേവലഭൂരിപക്ഷം ഇല്ലാത്തതിനാൽ ചർച്ചകൾ നടന്ന് വരികയാണ്.

തെലുങ്കാന രാഷ്ട്ര സമിതിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും ബിജെപിയുടെ മുന്നേറ്റമാണ് കണ്ടത്. യോഗി ആദിത്യനാഥ് അടക്കമുള്ളവർ ഇറങ്ങിയതാണ് പ്രചാരണം നടത്തിയത് ബിജെപി ജയിച്ചാൽ ഹൈദരാബാദ് ന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്ന് പറഞ്ഞത് വിവാദമായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു