ശത്രുവിന്റെ പോർവിമാനങ്ങൾ ആകാശത്ത് വച്ച് ഭസ്മമാക്കും ; ആകാശ് മിസൈലുകളുടെ പരീക്ഷണം വിജയം

ന്യുഡൽഹി: ഇന്ത്യ ആകാശ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു. ശത്രുവിന്റെ യുദ്ധവിമാനങ്ങളെ ആകാശത്ത് വച്ച് തന്നെ ഭസ്മമാക്കാൻ പറ്റുന്ന തരത്തിലുള്ള മിസൈലുകളാണ് പരീക്ഷിച്ചത്. പരീക്ഷണം വിജയമെന്ന് സൈനീക വക്താവ് പറഞ്ഞു.

ചൈന,പാക് ഭീഷണികളെ നേരിടുന്നതിന്റെ ഭാഗമായാണ്. പുതിയ മിസൈലുകൾ സജ്ജമാക്കിയത്. ലഡാക്കിൽ നേരത്തെ വിന്യസിച്ച ആകാശ് മിസൈലിന്റെ വിവിധ വേർഷനുകളാണ് ഇപ്പോൾ പരീക്ഷിച്ചിട്ടുള്ളത്. ശത്രുവിന്റെ പോർ വീമാനങ്ങളെയും ഹെലികോപ്ടറുകളെയും നിമിഷ നേരം കൊണ്ട് കത്തിച്ച് ചാമ്പലാക്കാൻ ആകാശ് മിസൈലുകൾക്ക് സാധിക്കും. പത്തോളം ആകാശ് മിസൈലുകൾ പരീക്ഷണ വിജയം നേടി.

അഭിപ്രായം രേഖപ്പെടുത്തു