ബിജെപിക്ക് വോട്ട് നൽകിയ ഭാഗ്യനഗറിലെ ജനങ്ങൾക്ക് നന്ദി ; യോഗി ആദിത്യനാഥ്

ലഖ്‌നൗ : ഹൈദരാബാദ് കോർപറേഷൻ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിക്ക് വോട്ട് നൽകിയ ഭാഗ്യനഗറിലെ ജനങ്ങൾക്ക് നന്ദി എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

നേരത്തെ ബിജെപി ജയിച്ചാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കുമെന്ന് തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യോഗി അതിന്ത്യനാഥ് പറഞ്ഞിരുന്നു.
കോർപറേഷൻ തെരെഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണ നേടിയ നാല് സീറ്റ് ഇപ്രാവശ്യം 48 ലേക്ക് ഉയർത്തിയാണ് ബിജെപി മിന്നുന്ന പ്രകടനം കാഴ്ചവച്ചത്.