ക്രിസ്ത്യൻ മിഷണറിമാരുടെ മതപരിവർത്തനത്തിന് തടയിടാൻ മധ്യപ്രദേശ്

മധ്യപ്രദേശ്: വിവാഹത്തിന് വേണ്ടിയുള്ള നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള പുതിയ ബിൽ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് റിപ്പോർട്ട്. നിയമം ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴയും 10 വർഷം തടവും ലഭിക്കും. മധ്യപ്രദേശിലെ വന മേഖലകളിൽ ക്രിസ്ത്യൻ മിഷനറിമാർ വ്യാപകമായി മതപരിവർത്തനം നടത്തുന്നുണ്ട് ഇത് തടയാൻ കൂടി വേണ്ടിയാണ് പുതിയ നിയമമെന്നാണ് റിപ്പോർട്ട്.

പുതിയ നിയമത്തിൽ മതം മാറുന്നതിന് ഒരുമാസം മുൻപ് ബന്ധപ്പെട്ടവരുടെ അനുമതി തേടണം. വിവാഹത്തിനായി മതംമാറുന്നവർ ജില്ലാ മജിസ്‌ട്രേറ്റിന് മുൻപിൽ സത്യവാങ്മൂലം നൽകണമെന്നും ബില്ലിൽ പറയുന്നു. ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു