പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം വിജയശാന്തി കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു ; തിങ്കളാഴ്ച ബിജെപിയിൽ ചേരും

ഹൈദരാബാദ് : പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം വിജയശാന്തി കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു. പ്രാഥമിക അംഗത്വമാണ് രാജിവെച്ചത്. വിജയശാന്തി തിങ്കളാഴ്ച്ച ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളും പ്രചരിക്കുന്നു. ബിജെപിയിൽ അംഗത്വം സ്വീകരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിജയശാന്തി 2014 ലാണ് കോൺഗ്രസിൽ ചേരുന്നത്. രണ്ട് മാസങ്ങൾക്ക് മുൻപ് തമിഴ് ചലച്ചിത്ര താരം ഖുശ്ബുവും കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.