രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് സഹോദരന്റെ കാലിൽ തൊട്ട് വണങ്ങി അനുഗ്രഹം തേടി സൂപ്പർസ്റ്റാർ രജനികാന്ത്

ബംഗളൂരു : രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് സഹോദരന്റെ കാലിൽ തൊട്ട് വണങ്ങി അനുഗ്രഹം തേടി സൂപ്പർസ്റ്റാർ രജനികാന്ത്. മൂത്ത സഹോദരനായ സത്യനാരായണന്റെ ബാംഗ്ളൂരിലുള്ള വസതിയിലെത്തിയാണ് അനുഗ്രഹം വാങ്ങിയത്. കഴിഞ്ഞ ദിവസം സഹോദരനൊപ്പം ചെലവിട്ടാണ് താരം മടങ്ങിയത്.

ഡിസംബർ അവസാനത്തോടെ പുതിയ പാർട്ടി പ്രഖ്യാപനം നടത്താനിരിക്കയാണ് ഈ സന്ദർശനം. വരുന്ന തിരഞ്ഞെടുപ്പിൽ താരം മത്സരിക്കുമെന്നാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു