ഇന്ന് രാത്രി ഏഴ് മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കർഷക സമരത്തിലെ ഭാരത് കിസാൻ യൂണിയൻ സംഘടനാ പ്രതിനിധികൾ ചർച്ച നടത്തും. അമിത്ഷാ ചർച്ചയ്ക്ക് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചർച്ച. അമിത്ഷാ നേരിട്ട് വിളിച്ച് ഇന്ന് വൈകിട്ട് 7 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായി സംഘടനാ നേതാവ് രാകേഷ് തികൈത് പറഞ്ഞു. നേരത്തെ നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു.
അഭിപ്രായം രേഖപ്പെടുത്തു