രാജസ്ഥാനിൽ നടന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

ജയ്‌പൂർ : രാജസ്ഥാനിൽ നടന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. രാജ്യത്ത് കർഷകരുടെ സമരം നടക്കുന്ന സാഹചര്യത്തിലും ജനങ്ങൾ ബിജെപിയെ കൈവിട്ടില്ല. ഭരണകക്ഷിയായ കോൺഗ്രസിനെ പിന്നിലാക്കിയാണ് ബിജെപി മിന്നുന്ന വിജയം നേടിയത്. 21 ജില്ലാ പഞ്ചായത്തുകളിൽ 11 എണ്ണം ബിജെപി ഒറ്റയ്ക്ക് നേടി. സഖ്യ കക്ഷിയായ ആർഎൽപി 10 സീറ്റും നേടി.