കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നിഷേധിച്ചെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ

ന്യുഡൽഹി: കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നിഷേധിച്ചെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ. അനുമതി ആവിശ്യപ്പെട്ട് സെറം ഇന്സ്ടിട്യൂട്ടും ഭാരത് ബയോടെക്കും സമർപ്പിച്ച അപേക്ഷ തല്ലിയെന്ന വാർത്ത പ്രചരിച്ചതോടെയാണ് വാർത്ത നിഷേധിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത്.

സുരക്ഷാ ആശങ്ക നിലനിൽക്കുന്നതതിനാൽ വാക്സിന്റെ അനമത്‌ നിഷേധിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് വാർത്ത അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയം രംഗത്തെത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു