കർണാടകയിൽ ഗോവധ നിരോധന നിയമ ബിൽ നിയമസഭയിൽ പാസാക്കി

കർണാടകയിൽ ഗോവധ നിരോധന നിയമ ബിൽ നിയമസഭയിൽ പാസാക്കി. ശബ്ദവോട്ടൊടെ പാസാക്കിയ ബിൽ ഉപരിസഭയിലും പാസായി ഗവർണർ ഒപ്പുവെച്ചാൽ നിയമമാകും. പശു,കാള,പോത്ത് തുടങ്ങിയ കന്നുകാലികളെ കൊല്ലുന്നത് തടയാനാണ് പുതിയ നിയമം.

നിയമ ലംഘനം നടത്തുന്നവർക്ക് 50000 മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ലഭിക്കും. കൂടാതെ ഏഴ് വർഷം തടവും ലഭിക്കും. കുറ്റം ചെയ്തതായി തെളിഞ്ഞാൽ അവരുടെ സ്വത്തുവകകൾ കണ്ട് കെട്ടാനും നിയമത്തിലൂടെ സർക്കാരിന് സാധിക്കും.