21 ആം നൂറ്റാണ്ടിന്റെ ആഗ്രഹങ്ങൾ സഫലമാക്കും ; പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി ; പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിനം ചരിത്രദിനമെന്നും മോദി. രാജ്യത്തെ 130 കോടി ജനങ്ങൾക്ക് അഭിമാനക്കവുന്ന നിമിഷമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഴയ പാർലമെന്റ് മന്ദിരം സ്വാതന്ത്ര്യത്തിന് ശേഷമുള്ള ദിശാസൂചികയായാണ് നിലകൊള്ളുന്നത്. പുതിയ മന്ദിരം ആത്മനിർഭർ ഭാരതത്തിന്റെ പൂർത്തികരണത്തിനു സാക്ഷിയായാകുമെന്നും പ്രധാനമന്ത്രി. പുതിയ പാർലമെന്റ് മേന്ദിരം 21 ആം നൂറ്റാണ്ടിന്റെ ആഗ്രഹങ്ങൾ സഫലമാക്കും. ഇന്ത്യൻ ജനത തന്നെ പാർലമെന്റ് പണിയുന്നു എന്നത് മറ്റൊരു പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.