ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യുഡൽഹി : ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് രാവിലെയായിരുന്നു ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ പശ്ചിമബംഗാളിൽ ആക്രമണമുണ്ടായത്. തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരാണ് ആക്രമണം നടത്തിയത്.

ബംഗാളിലെ ക്രമസമാധാനം സംബന്ധിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ ഗവർണറോട് ആവിശ്യപെട്ടിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന് നേരെയുണ്ടായ ആക്രമണം ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്.