രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കണം ; കർഷക സമരത്തിൽ പ്രതിഷേധം

മനുഷ്യാവകാശ ദിനത്തിൽ രാജ്യവിരുദ്ധ പ്രവര്ത്തനത്തിലേർപ്പെട്ട് അറസ്റ്റിലായവരെ മോചിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് കർഷകർ. കർഷക സമരത്തിനിടയിലാണ് യുഎപിഎ ചുമത്തിയവരെ മോചിപ്പിക്കണമെന്ന ആവിശ്യമുയർത്തി പ്രതിഷേധം സംഘടിപ്പിച്ചത്.

കേന്ദ്രസർക്കാർ കൊണ്ട് വന്ന കാർഷിക ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി 15 ദിവസമായി തുടരുന്ന കർഷക സമരത്തിലാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം ഉയർന്നത്.

ഷര്‍ജീല്‍ ഇമാം, ഖാലിദ് സൈഫി, ഉമര്‍ ഖാലിദ്, ആസിഫ് ഇക്ബാല്‍ തന്‍ഹ, മസ്രത്ത് സഹ്‌റ, വരവര റാവു, ഹാനി ബാബു, സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സ്റ്റാന്‍ സ്വാമി, ഗൌതം നവലഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിങ്ങനെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ ജയിലിൽ കഴിയുന്നവരുടെ ചിത്രങ്ങൾ ഉയർത്തിയാണ് കർഷകർ പ്രതിഷേധിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു