താമര ദേശീയ പുഷ്പം ; ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി താമര ഉപയോഗിക്കുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട് ഹർജി

ലഖ്‌നൗ: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി താമര ഉപയോഗിക്കുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട് ഹർജി. ദേശീയ പുഷ്പമായ താമര ബിജെപി ഉപയോഗിക്കുന്നത് തടയണമെന്നാണ് അലഹബാദ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്. ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവിശ്യപെടുകയും ചെയ്തു.

താമര ദേശീയ പുഷ്പമായതിനാൽ സർക്കാർ വെബ്‌സൈറ്റുകളിലും ഉണ്ട് അതിനാൽ വോട്ടർമാരെ ഇത് സ്വാധിനിച്ചേക്കാം എന്നും ഹർജിയിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങൾ തെരെഞ്ഞടുപ്പിൽ മാത്രം ഉപയോഗിക്കണം പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവിശ്യപ്പെടുന്നു.

അഭിപ്രായം രേഖപ്പെടുത്തു