ഇന്ത്യയെ ലോകം ഉറ്റുനോക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : ഇന്ത്യയെ ലോകം ഉറ്റുനോക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോട് കൂടി ലോകരാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള ധാരണ മാറിയെന്നും അദ്ദേഹം പറഞ്ഞു.

മഹാറാണാ പ്രതാപ് ശിക്ഷ പരിഷത്ത് സംഘടിപ്പിച്ച വാരാഘോഷത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ മികവിനെ പുകഴ്ത്തി യോഗി ആദിത്യനാഥ് സംസാരിച്ചത്.