തമിഴ്‌നാട്ടിലെ ധർമ്മപുരിക്കടുത്ത് കണ്ടെയിനർ ലോറി മറിഞ്ഞ് നാല് പേർ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ ധർമ്മപുരിക്കടുത്ത് കണ്ടെയിനർ ലോറി മറിഞ്ഞ് നാല് പേർ മരിച്ചു. സേലം ധർമപുരി ദേശീയ പാതയിലാണ് അപകടം നടന്നത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു.

നിയന്ത്രണം നഷ്‌ടമായ കണ്ടെയിനർ ലോറി നിർത്തിയിട്ട വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശിയ പാതയിലെ ഗതാഗതം തടസപ്പെട്ടു.