Saturday, April 20, 2024
-Advertisements-
NATIONAL NEWSകർഷക സമരം തന്നെയാണോ ? കഴിക്കുന്നത് പിസയും ബർഗറും, കൂടാതെ കാലുകൾ മസ്സാജ് ചെയ്യാൻ 28000...

കർഷക സമരം തന്നെയാണോ ? കഴിക്കുന്നത് പിസയും ബർഗറും, കൂടാതെ കാലുകൾ മസ്സാജ് ചെയ്യാൻ 28000 രൂപ വിലയുള്ള അമ്പതിലധീകം ലെഗ് മസ്സാജ് മെഷീനുകൾ

chanakya news
-Advertisements-

ദില്ലി ; കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ എന്ന പേരിൽ ഒരു കൂട്ടം കർഷകർ നടത്തുന്ന സമരം പതിനേഴ് ദിവസങ്ങൾ പിന്നിട്ടു. കർഷക സമരത്തിനിടയിൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയവരെ മോചിപ്പിക്കണമെന്ന ആവിശ്യം ഉയർന്നതോടെ സമരക്കാർ സംശയത്തിന്റെ നിയഴലിലായിരിക്കുകയാണ്. യുഎപിഎ ചുമത്തി ജയിലിൽ ഇട്ടവരെ മോചിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് കർഷക സമരത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.

കൂടാതെ സമരക്കാർക്ക് സമരമുഖത്ത് ലഭിക്കുന്നത് ആഡംബര സുഖ സൗകര്യങ്ങൾ. കര്ഷകരെന്ന പേരിൽ സമരം ചെയ്യുന്നവരെ കുറിച്ച് നേരത്തെ രാജ്യത്തിൻറെ പല കോണുകളിൽ നിന്ന് സംശയം ഉയർന്നിരുന്നു. അതിനെ ശരിവെക്കുന്ന തരത്തിലാണ് കർഷക സമരം മുന്നോട്ട് പോകുന്നത് കർഷക സമരത്തിന് നേതൃത്വം നൽകുന്ന ചിലർ രാത്രിയിൽ ആഡംബര ഹോട്ടലുകളിലാണ് താമസമെന്ന വിവരങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

സാധാരണക്കാരായ കർഷകർ സമരമുഖത്ത് കഴിക്കുന്നത് പിസയും ബർഗറും, കൂടാതെ കാലുകൾ മസ്സാജ് ചെയ്യാൻ 28000 രൂപ വിലയുള്ള അമ്പതിലധീകം ലെഗ് മസ്സാജ് മെഷീനുകൾ. നേരം ഇരുട്ടി തുടങ്ങുമ്പോൾ കർഷകരിൽ ചിലർ ബിവറേജിന് മുന്നിലെത്തി വിലകൂടിയ മദ്യങ്ങളുമായി മടങ്ങുന്ന കാഴ്ചയും കാണാം. രാത്രി ഭക്ഷണത്തിന് ശേഷം കർഷകർക്ക് മിനി തിയേറ്റർ വഴി സിനിമയും കാണാവുന്ന അവസരവും സമരമുഖത്ത് തയ്യാറാക്കിയിട്ടുണ്ട്.

-Advertisements-