കർഷക സമരത്തിൽ ഭിന്നത ; കേന്ദ്രസർക്കാരിന്റെ ചർച്ചയെ പിന്തുണച്ഛ് ഒരു വിഭാഗം

ന്യുഡൽഹി: കർഷക സമരത്തിൽ ഭിന്നത രൂക്ഷം. ഡൽഹി ദേശീയ പാത തുറക്കുന്നത് സംബന്ധിച്ചുണ്ടായ ഭിന്നതയ്ക്ക് പുറമെ കേന്ദ്രസർക്കാർ ചർച്ചകളെ പിന്തുണച്ച് ആൾ ഇന്ത്യ കിസാൻ സംഘര്ഷ കോഡിനേഷൻ കമ്മിറ്റി കൺവീനർ സർദാർ വിഎം സിങ് രംഗത്തെത്തിയതായാണ് വിവരം. സമരം നടക്കുന്നത് ശരിയായ ദിശയിലല്ലെന്നും കേന്ദ്രവുമായി ചർച്ച ചെയ്യാത്തതും ഒത്ത് തീർപ്പിൽ എത്താത്തതും ശരിയായ നടപടിയല്ലെന്നും വിഎം സിങ് പറയുന്നു.

സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന താങ്ങ് വിലയിൽ വില കുറച്ച് ആർക്കും കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നൽകുന്ന സാഹചര്യത്തിൽ പരിഷ്‌കാരങ്ങൾ നടത്താൻ കേന്ദ്രസർക്കാരിനെ അനുവദിക്കണമെന്നും അദ്ദേഹം പറയുന്നു.