മമതയ്ക്ക് കനത്ത തിരിച്ചടി ; പശ്ചിമ ബംഗാളിൽ താമര വിരിയിക്കാൻ ബിജെപി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ താമര വിരിയിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. മുഖ്യമന്ത്രി മമതാ ബാനർജിയെ ഞെട്ടിച്ച് കൊണ്ടാണ് ബിജെപി അങ്കം കുറിച്ചത്. തൃണമൂൽ കോൺഗ്രസ്സിന്റെ എംപിയും മുൻ എംപിയും ആറു എംഎൽഎ മാരെയും ബിജെപി പാളയത്തെത്തിച്ച് മമതയ്ക്ക് കനത്ത പ്രഹരം നൽകിയിരിക്കുകയാണ്. ഇതിന് പുറമെ സിപിഎം,സിപിഐ,കോൺഗ്രസ്സ് തുടങ്ങിയ പാർട്ടികളെ എംഎൽഎ മാരെയും ബിജെപി സ്വന്തം കൂടാരത്തിലെത്തിച്ചു.

തൃണമൂൽ കോൺഗ്രസ്സിന്റെ ശക്തനായ നേതാവാണ് മുൻ മന്ത്രി സുവേന്ദു അധികാരി. സുവേന്ദു അധികാരി ബിജെപി പാളയത്തിലെത്തിയത് മമത ബാനര്ജിക്ക് ക്ഷീണമാകുമെന്നതിൽ സംശയമേയില്ല. സുവേന്ദുവിന് പിറകെ വരും ദിവസങ്ങളിൽ തൃണമൂലിന്റെ പല നേതാക്കളും ബിജെപിയിലെത്തുമെന്നാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു