ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററിൽ പറന്നത് അനർത്ഥങ്ങൾ വരുത്തി വച്ചു ; ഭഗവാനോട് ക്ഷമ ചോദിച്ച് പ്രായശ്ചിത്തവുമായി ഡികെ ശിവകുമാർ

ബംഗളുരു : രണ്ട് വർഷങ്ങൾക്ക് മുൻപ് ബെല്ലാരി ക്ഷേത്രത്തിന്റെ മുകളിൽ കൂടി ഹെലികോപ്റ്ററിൽ എത്തി ദർശനം നടത്തിയതിന് പ്രായശ്ചിത്തം ചെയ്ത് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. വള്ളിയിൽ തീർത്ത ഹെലികോപ്ടർ മാതൃക നടയിൽ വച്ച് ഭഗവാനോട് ക്ഷമാപണം നടത്തിയാണ് ശിവകുമാറിന്റെ പ്രായശ്ചിത്തം. ഹൂവിനഹദഗലി മൈലാർലിംഗേശ്വര ക്ഷേത്രത്തിലാണ് സംഭവം.

ക്ഷേത്രത്തിന് മുകളിൽ കൂടി ഹെലികോപ്റ്ററിൽ പറന്നതിന് ശേഷം ഡികെ ശിവകുമാറിന് രാഷ്ട്രീയപരമായും അല്ലാതെയും തിരിച്ചടികൾ നേരിട്ടിരുന്നു. ആദ്യവകുപ്പ് ഉൾപ്പെടെയുള്ള റെയിഡുകൾ ഇതിന്റെ ഭാഗമായി സംഭവിച്ചതാണെന്നാണ് വിശ്വസിക്കുന്നത്. പ്രവർത്തകരും ഇത് പറഞ്ഞതോടെയാണ് പ്രായശ്ചിത്തം ചെയ്തതെന്ന് ശിവകുമാർ വ്യക്തമാക്കി.