കർഷകർക്ക് ഊർജ്ജമേകി,കർഷകർ നൽകിയ പാല് കുടിച്ച്, സമരത്തിന് പിന്തുണയറിയിച്ച് രശ്മി നായർ

കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായർ. കർഷക സമരം നടക്കുന്ന പഞ്ചാബ് ഹരിയാന ബോര്ഡറില് നേരിട്ടെത്തിയാണ് രശ്മി നായർ കർഷകർക്ക് പിന്തുണ അറിയിച്ചത്.

കർഷക സമരത്തിനിടയിലെ വീഡിയോയും രശ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കർഷകർ വളരെ സ്നേഹത്തോടെ ഇടപഴകിയെന്നും ഭക്ഷണം നൽകിയെന്നും രശ്മി നായർ വീഡിയോയിൽ പറയുന്നു.