കർഷക സമരത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ

ന്യൂഡൽഹി : കർഷക സമരത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഉത്തർപ്രദേശ് അതിർത്തിയായ ഖാസിപൂരിലാണ് വിജയരാഘവൻ പങ്കെടുത്തത്. കർഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെയുള്ള കർഷകരുടെ സമരം 25 ദിവസം പിന്നിട്ടു. കേന്ദ്രസർക്കാരിന്റെ ചർച്ചകളോട് കർഷക സംഘടനകൾ മുഖം തിരിഞ്ഞ് നിൽക്കുന്നു എന്ന ആരോപണം കർഷകർക്കിടയിൽ ഉയർന്നിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു