ക്രിക്കറ്റ് താരം സുരേഷ് റൈനയെയും ബോളിവുഡ് താരം ഹൃതിക്ക് റോഷന്റെ ആദ്യ ഭാര്യ സുസൈൻ ഖാനെയും നൈറ്റ് ക്ലബ്ബിൽ നിന്നും അറസ്റ്റ് ചെയ്തു

മുംബൈ : ക്രിക്കറ്റ് താരം സുരേഷ് റൈനയെയും ബോളിവുഡ് താരം ഹൃതിക്ക് റോഷന്റെ ആദ്യ ഭാര്യ സുസൈൻ ഖാനെയും അടക്കം 34 പേരെ ഇന്നല്ലെ അർധരാത്രി നൈറ്റ് ക്ലബ്ബിൽ നിന്നും അറസ്റ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നൈറ്റ് ക്ലബ് പ്രവർത്തിച്ചതിനാലാണ് അറസ്റ്റ്. അറസ്റ്റിന് ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നൈറ്റ് ക്ലബ്ബ് പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് പോലീസ് റെയ്‌ഡിൽ താരങ്ങൾ അറസ്റ്റിലായത്. അതേസമയം കർഫ്യു ഉള്ളതായി അറിഞ്ഞിരുന്നില്ലെന്ന് സുരേഷ് റെയ്ന വ്യക്തമാക്കി.