പൈൽസിന് ചികിത്സ തേടിയെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു

മുംബൈ : പൈൽസിന് ചികിത്സ തേടിയെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു. മുംബൈ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സ തേടിയെത്തിയ യുവതിയുടെ മുറിയിൽ മരുന്ന് നൽകാനെന്ന വ്യാജേന കയറിയ യുവാവ് ഡോക്ടറുടെ നിർദേശ പ്രകാരം വന്നതാണെന്നും സ്വകാര്യ ഭാഗത്ത് മരുന്ന് നൽകാൻ ഡോക്ടർ നിർദേശിച്ചെന്നും യുവതിയെ ധരിപ്പിച്ച ശേഷമായിരുന്നു പീഡനം നടത്തിയത്.

യുവതിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പീഡന വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.