നാല് കോടി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പ് നൽകാനൊരുങ്ങി മോഡി സർക്കാർ

ന്യുഡൽഹി : നാല് കോടി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പ് നൽകാനൊരുങ്ങി മോഡി സർക്കാർ. നിലവിലെ സ്‌കോളർഷിപ്പിന് മാറ്റം വരുത്തിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

പദ്ധതി നടപ്പിലാക്കുന്നതിനായി 59048 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.

അഭിപ്രായം രേഖപ്പെടുത്തു