സഹപ്രവർത്തകയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ 25 കാരിയും കാമുകനും അറസ്റ്റിൽ

ബംഗളുരു : സഹപ്രവർത്തകയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ 25 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കാമുകന്റെ നിർദേശ പ്രകാരമാണ് കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ യുവതി പകർത്തിയത്. ഹോസ്റ്റലിൽ ഒരുമിച്ച് താമസിക്കുന്ന പെൺകുട്ടി അറിയാതെ പെൺകുട്ടി കുളിക്കുന്നതും,വസ്ത്രം മാറുന്നതും തുടങ്ങി നിരവധി നഗ്ന്ന ദൃശ്യങ്ങളാണ് യുവതി പകർത്തിയത്.

ഹോസ്റ്റലിലെ കുളിമുറിയുടെ വെന്റിലേഷനിൽ മൊബൈൽ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പെൺകുട്ടി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. നിരവധി തവണ ഇത്തരം വീഡിയോകൾ കാമുകന് അയച്ച് നൽകിയതായും യുവതി സമ്മതിച്ചു. മൊബൈൽ തന്റേതാണ് കണ്ടെത്തിയതിനെ തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

കാമുകന്റെ ആവിശ്യപ്രകാരമാണ് പെൺകുട്ടിയുടെ ദൃശ്യം പകർത്തിയതെന്നും. കാമുകൻ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കാമുകന്റെ വാക്കുകൾ അനുസരിച്ചതെന്നും യുവതി പറഞ്ഞു. സ്വന്തം നഗ്ന്ന ചിത്രങ്ങളും കാമുകന് അയച്ചിട്ടുള്ളതായും യുവതി പറഞ്ഞു. യുവതിയുടെ മൊഴിയെ തുടർന്ന് പോലീസ് യുവതിയുടെ കാമുകനെയും അറസ്റ്റ് ചെയ്തു.