കർഷകർക്ക് 18000 കോടി രൂപ ; നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാൻമന്ത്രി സമ്മൻ നിധി പദ്ധതി പ്രകാരം രാജ്യത്തെ 9 കോടി കർഷകർക്ക് 18000 കോടിയുടെ ധനസഹായം നൽകിയതിന് ശേഷമാകും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി സംസാരിക്കുക. നേരിട്ട് കർഷകരുടെ അകൗണ്ടിലേക്ക് എത്തുന്ന തരത്തിലാണ് ധനസഹായം വിതരണം ചെയ്യുക.