ഒന്നാണ് ഞങ്ങൾ ; ബംഗാൾ തെരെഞ്ഞെടുപ്പിൽ സിപിഎം കോൺഗ്രസ്സ് സഖ്യത്തിന് അംഗീകാരം

ന്യുഡൽഹി : നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ അംഗീകാരം. ബംഗാൾ കോൺഗ്രസ്സ് അധ്യക്ഷൻ ആദിർ രഞ്ചൻ ചൗധരി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.നേരത്തെ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതിന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഇതോടെ പശ്ചിമ ബംഗാളിൽ കോൺഗ്രസ്സും സിപിഎം ഉം ഒന്നിച്ച് നിന്ന് മത്സരിക്കും. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് 44 സീറ്റും സിപിഎം ന് 26 സീറ്റും ലഭിച്ചിരുന്നു.

ബംഗാളിൽ ഇത്തവണ തൃണമൂൽ കോൺഗ്രസ്സിൽ നിന്നും ഭരണം പിടിക്കാനുള്ള ശക്തമായ പ്രകടനം നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ 18 സീറ്റ് നേടി മമത ബാനർജിയെ ഞെട്ടിക്കാൻ ബിജെപിക്ക് സാധിച്ചു. ആ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.