ലൗ ജിഹാദ് നിയമം പാസാക്കി മധ്യപ്രദേശ് സർക്കാർ ; മതം മാറ്റിയാൽ പത്ത് വര്ഷം തടവ്

മധ്യപ്രദേശ് : മധ്യപ്രദേശ് സർക്കാർ ലൗ ജിഹാദ് നെതിരെയുള്ള നിയമം പാസാക്കി. ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെ നിയമം നിലവിൽ വന്നു. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ബില്ലിന് അംഗീകാരം നൽകിയത്.

ലൗജിഹാദ് നിയമം അനുസരിച്ച് ബലമായി മതപരിവർത്തനം നടത്തിയാൽ അമ്പതിനായിരം രൂപ പിഴയും രണ്ട് വര്ഷം മുതൽ പത്ത് വര്ഷം വരെ തടവ് ശിക്ഷയും ലഭിക്കും. ലൗജിഹാദിനെതിരെ രാജ്യത്തെ നിരവധി സംസ്ഥാന സർക്കാരുകൾ രംഗത്തെത്തിയിരുന്നു നേരത്തെ കർണാടകയിലും ഉത്തർപ്രദേശിലും നിയമം നടപ്പിലാക്കിയിരുന്നു. മധ്യപ്രദേശിലെ ആദിവാസി മേഖലകളിൽ ക്രിസ്ത്യൻ സഭകൾ വ്യാപകമായ മതംമാറ്റം നടത്തി വന്നിരുന്നു ഇതിന് തടയിടാൻ കൂടിയാണ് മധ്യപ്രദേശ് സർക്കാരിന്റെ നീക്കം.