തമിഴ് നാട്ടിലെ ആലൂരിൽ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ മർദ്ധിച്ച് കൊലപ്പെടുത്തി

തിരുച്ചിറപ്പള്ളി : തമിഴ് നാട്ടിലെ ആലൂരിൽ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ മർദ്ധിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. വീട് കുത്തിത്തുറക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ദീപുവിനെയും സുഹൃത്തായ അരവിന്ദിനെയും ആൾകൂട്ടം മർദിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദീപുവിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് അരവിന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. മോഷണം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല സംഭവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറയുന്നു.