സഹോദര പുത്രിയെ ഇരുനൂറിലധീകം പേർക്ക് കാഴ്ചവെച്ച യുവതിയും സംഘവും അറസ്റ്റിൽ

ചെന്നൈ : പതിനാറ് വയസുകാരിയെ ഇരുനൂറിലധീകം പേർക്ക് കാഴ്ചവെച്ച പെൺവാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരിയാണ് പെൺവാണിഭ സംഘത്തിന് നേതൃത്വം നൽകിയത്. നിരവധി സ്ത്രീകളടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അച്ഛൻ മരിച്ച പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത അന്നലക്ഷ്മി പെൺകുട്ടിയെ പെൺവാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. ഇരുന്നൂറിലധികം തവണ പെൺകുട്ടിയെ നിരവധിയാളുകൾക്ക് കാഴ്ചവെച്ചതായാണ് വിവരം. കൂടുതൽ പണം നേടുന്നതിനായാണ് പെൺവാണിഭ സംഘത്തിലെത്തിച്ചത്. രാത്രി കാലങ്ങളിൽ ആംബുലൻസിൽ കറങ്ങിയാണ് ആവിശ്യക്കാർക്ക് പെൺകുട്ടിയെ കാഴ്ച വയ്ക്കുന്നത്. അറസ്റ്റിലായ സംഘത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.