ബിജെപി യെ നേരിടാൻ കോൺഗ്രസിന് കഴിയുന്നില്ല, ബിജെപി വിരുദ്ധ പാർട്ടികൾ യുപിഎയ്ക്ക് കീഴിൽ ഒരുമിച്ച് നിൽക്കണം ; ശിവസേന

മുംബൈ : ബിജെപി യെ നേരിടാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് ശിവ സേന. ബിജെപി വിരുദ്ധ പാർട്ടികൾ യുപിഎയ്ക്ക് കീഴിൽ ഒരുമിച്ച് നിൽക്കണമെന്നും ശിവ സേന. എൻഡിഎ വിട്ടെങ്കിലും ശിവസേന ഇത് വരെ യുപിഎയിൽ അംഗമായിരുന്നില്ല. പുതിയ പ്രസ്താവന യുപിഎയിൽ അംഗമാകാനുള്ള തയ്യാറടുപ്പിലാണെന്ന സൂചന നൽകുന്നു.

രാഹുൽ ഗാന്ധിക്ക് പോരായ്മകളുണ്ട് നിലവിൽ സന്നദ്ധസംഘടന പോലെയാണ് സഖ്യം പ്രവർത്തിക്കുന്നത്. സർക്കാരിന് മേൽ ഒരു തരത്തിലുള്ള സമ്മർദ്ദവും ഏൽപ്പിക്കാൻ പ്രതിപക്ഷത്തുള്ളവർക്ക് സാധിക്കുന്നില്ലെന്നും ശിവ സേന പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു